2026 ഫിഫ ലോകകപ്പ്; സുരക്ഷ ഒരുക്കാൻ ടെസ്‌ല, സൈബർ ട്രക്കുകളെത്തി

2026 ലെ ഫിഫ ലോകകപ്പിന് വേദിയാകാനുള്ള ഒരുക്കത്തിലാണ് മെക്സിക്കോ. ഇതിനിടെയാണ് തങ്ങളുടെ സുരക്ഷാസേനയിലേക്ക് ടെസ്‌ലയുടെ സൈബർ ട്രക്കുകൾ കൂടി ചേർത്തിരിക്കുന്നത്. ലോകകപ്പ് വേദിയാകുമ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നും ധാരാളം പേർ എത്തുന്നത് കൊണ്ടു തന്നെ പട്രോളിങ്ങിനായാണ് സേനയിലേക്ക് പ്രത്യേക സജ്ജീകരണങ്ങളുള്ള മൂന്ന് സൈബർ ട്രക്കുകൾ എത്തിച്ചിരിക്കുന്നത്. അടുത്തിടെ സേനയുടെ വാഹന വ്യൂഹത്തിൽ പൊലീസ് ചിഹ്നങ്ങളുള്ള മാറ്റ് ബ്ലാക്ക് റാപ്പിൽ പൊതിഞ്ഞ സൈബർ ട്രക്കുകൾ മെക്സിക്കോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ട് പൊലീസ് ഫോർഡ് എഫ് സീരീസിലുള്ള ട്രക്കുകളും ഈ കൂട്ടത്തിലുണ്ടായിരുന്നു. … Continue reading 2026 ഫിഫ ലോകകപ്പ്; സുരക്ഷ ഒരുക്കാൻ ടെസ്‌ല, സൈബർ ട്രക്കുകളെത്തി