പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടികൾ; എട്ടു വയസ്സുകാരിയെ ക്രൂരമായി മർദിച്ച അച്ഛൻ കസ്റ്റഡിയിൽ

കണ്ണൂർ: എട്ടുവയസ്സുകാരിയെ ക്രൂരമായി മർദിച്ച അച്ഛനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കണ്ണൂർ ചെറുപുഴയിലാണ് സംഭവം. മലാങ്കടവ് സ്വദേശി മാമച്ചനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ കേസെടുക്കാൻ റൂറൽ എസ്പി നിർദേശം നൽകുകയായിരുന്നു. എന്നാൽ നടുക്കുന്ന ദൃശ്യത്തെപ്പറ്റി അന്വേഷിച്ചപ്പോൾ പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടികൾ മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും അകന്നാണ് കഴിയുന്നത്. അച്ഛൻ്റെ സഹോദരിയോടൊപ്പമാണ് നിലവില്‍ രണ്ട് കുട്ടികളുമുള്ളത്. അമ്മ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ എടുത്തതാണെന്നാണ് കുട്ടി … Continue reading പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടികൾ; എട്ടു വയസ്സുകാരിയെ ക്രൂരമായി മർദിച്ച അച്ഛൻ കസ്റ്റഡിയിൽ