പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും ദാരുണാന്ത്യം

കൊച്ചി: പെരിയാർ നദിയിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങി മരിച്ചു. കാലടി മലയാറ്റൂരിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്. മലയാറ്റൂർ നെടുവേലി സ്വദേശികളായ ഗംഗ (48), മകൻ ധാർമിക് (7) എന്നിവരാണ് മരിച്ചത്. ഇന്നു വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. വീടിനടുത്തുള്ള മധുരിമ കടവിൽ വെച്ചാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. ഇവർ ഈ കടവിൽ സ്ഥിരമായി കുളിക്കാൻ പോകാറുള്ളതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കുളിക്കാൻ പോയ അച്ഛനെയും മകനെയും ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാതായതോടെ നാട്ടുകാർ തിരച്ചില്‍ നടത്തുകയായിരുന്നു. ഒടുവിലാണ് … Continue reading പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും ദാരുണാന്ത്യം