‘പ്രായാധിക്യമുള്ള പശുക്കളെ ഒഴിവാക്കാന്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്’

ബംഗളൂരു: ഗോവധ നിരോധന നിയമത്തിലെ കര്‍ശന വ്യവസ്ഥകളില്‍ മാറ്റം കൊണ്ടുവരാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍. നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള മാറ്റങ്ങള്‍ ആലോചനയിലുണ്ടെന്ന് മൃഗസംരക്ഷണ മന്ത്രി കെ വെങ്കിടേഷ് വ്യക്തമാക്കി. കാളകളെ അറവ് ശാലകളില്‍ കൊണ്ട് പോയി കൊല്ലാമെങ്കില്‍ എന്തുകൊണ്ട് പ്രായാധിക്യം വന്ന പശുക്കളെ കൊന്നുകൂടാ എന്നും മന്ത്രി ചോദിക്കുന്നു. ഒരു പ്രായം കഴിഞ്ഞ പശുക്കളെ ഒഴിവാക്കാന്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. പ്രായാധിക്യം വന്നോ അസുഖം വന്നോ ചത്തതിനെ കുഴിച്ചിടാന്‍ പോലും പല കര്‍ഷകര്‍ക്കും ബുദ്ധിമുട്ടാണ്. ഇവ ചത്തതെങ്ങനെ എന്ന് കൃത്യമായി വ്യക്തമാക്കിയില്ലെങ്കില്‍ അറസ്റ്റുള്‍പ്പടെ നിയമത്തിന്റെ നൂലാമാലകള്‍ ഭയക്കേണ്ട സ്ഥിതിയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതുണ്ടെന്നും മന്ത്രി മൈസുരുവില്‍ വ്യക്തമാക്കി.

2020-ല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധനിരോധന നിയമഭേദഗതിയില്‍ പശുക്കളെ കൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കി മാറ്റിയിരുന്നു. പശുവിനെ കൊല്ലുകയോ പശുവിറച്ചി സൂക്ഷിക്കുകയോ ചെയ്യുന്നുണ്ടോ എന്നറിയാന്‍ പൊലീസിന് വാറന്റില്ലാതെ പരിശോധനയ്ക്ക് ഭേദഗതിയില്‍ അനുമതിയുണ്ട്. അങ്ങനെ കണ്ടെത്തിയാല്‍ തടവുശിക്ഷയും അഞ്ച് ലക്ഷം വരെ പിഴയുമുള്‍പ്പടെ ശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ ചുമത്താനും ഈ ഭേദഗതി അനുമതി നല്‍കുന്നു

 

 

spot_imgspot_img
spot_imgspot_img

Latest news

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ...

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

Other news

കൊടും ക്രൂരത; 2 വയസ്സുകാരിയെ ടെറസിലേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത് പിതാവ്; കരഞ്ഞപ്പോൾ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു

കരൂർ: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത് പിതാവെന്ന് പോലീസ്.തമിഴ്നാട്...

മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പ്രവചനം സത്യമായാൽ ഇന്ത്യയുടെ റേഞ്ച് മാറും; 3 വർഷത്തിനകം ജർമനിയെ മറികടക്കും

ന്യൂഡല്‍ഹി: 2028 ന് മുമ്പ് ജര്‍മനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ...

ഗ്യാസ് ഏജൻസി ഉടമയിൽനിന്ന് രണ്ട് ലക്ഷം കൈക്കൂലി: IOC ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിനു സസ്‌പെൻഷൻ

കൊച്ചി: വിജിലൻസിന്റെ പിടിയിലായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ...

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾ; പിടികൂടിയത് ആലുവയിൽ നിന്നും

കൊല്ലം: കൊല്ലത്ത് നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ യുവാക്കൾ പിടിയിൽ. പള്ളിക്കൽ കാട്ടുപുതുശ്ശേരി...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!