കോട്ടയം: തിരുവാര്‍പ്പ് പഞ്ചായത്ത് ഓഫീസിന് മുകളില്‍ കയറി കര്‍ഷകന്റെ ആത്മഹത്യാ ഭീഷണി. തിരുവാര്‍പ്പ് സ്വദേശി ബിജുവാണ് കെട്ടിടത്തിനു മുകളില്‍ കയറി ഭീഷണി മുഴക്കിയത്. കയ്യില്‍ മണ്ണെണ്ണ കുപ്പിയും കരുതിയിരുന്നു. കൃഷിയിടത്തില്‍ വെള്ളം ലഭിക്കുന്നില്ലെന്നാണ് കര്‍ഷകന്റെ പരാതി. പൊലീസും ബന്ധുക്കളും നാട്ടുകാരും കര്‍ഷകനെ അനുനയിപ്പിച്ച് താഴെയിറക്കി.
ബിജുവിന്റെ കഴുത്തില്‍ കെട്ടിയിരുന്ന കയര്‍ സഹോദരന്‍ അഴിച്ചുമാറ്റി. നീതി ഉറപ്പാക്കാതെ താഴെ ഇറങ്ങില്ലെന്ന് ബിജു പറഞ്ഞിരുന്നു. പരിഹാരുണ്ടാക്കാമെന്ന തഹസീല്‍ദാരുടെ ഉറപ്പിനെ തുടര്‍ന്നാണ് ബിജു താഴെ ഇറങ്ങാന്‍ തയാറായത്. കൂവപ്പുറം പാടശേഖരത്തില്‍ ബിജുവിന്റെ 1.32 ഏക്കര്‍ വയലിനോട് ചേര്‍ന്നുള്ള ചാല്‍ അടഞ്ഞതിനാല്‍ നീരൊഴുക്ക് തടസപ്പെട്ടിരുന്നു. സമീപ പാടശേഖരത്തിന്റെ ഉടമയാണ് ചാല്‍ അടച്ചതെന്നാണ് ബിജുവിന്റെ പരാതി.
ഇതേത്തുടര്‍ന്ന് വയലില്‍ കൃഷി ഇറക്കാന്‍ കഴിയുന്നില്ലെന്നും ബിജു പറഞ്ഞു. ബിജുവിന്റെ വിഷയം കോടതിയുടെ പരിഗണനയിലുള്ള കേസാണെന്നും പഞ്ചായത്തും കൃഷി വകുപ്പും കക്ഷി അല്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് അജയന്‍ മേനോന്‍ പറഞ്ഞു.
.