ഗൂഡല്ലൂർ നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. നെല്ലിയാളം നഗരസഭയിലെ ചന്തക്കുന്നിലെ കർഷകൻ ജോയി (58) നെയാണ് കാട്ടാന ആക്രമിച്ച് കൊന്നത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ ബിദർക്കാട് വെച്ചാണ് സംഭവം നടന്നത്. ബിദർക്കാട് ടൗണിൽ ചന്തക്കുന്നിലെ വീട്ടിലേയ്ക്ക് സാധനങ്ങൾ വാങ്ങി വരുന്നതിനിടെയാണ് കാട്ടാന ജോയിയെ ആക്രമിച്ചത്. കുറ്റിക്കാട്ടിൽ നിന്നും റോഡിലിറങ്ങിയ കാട്ടാന ജോയിയെ ആക്രമിക്കുകയും ചവിട്ടി കൊല്ലുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ച ജോയിയുടെ മൃതദേഹം വനപാലകരിടപെട്ട് പന്തല്ലൂർ താലൂക്കാശുപത്രിയിലേയ്ക്ക് മാറ്റി. ജോയിയുടെ നിലവിളി കേട്ട് ഓടിയെത്തിയ … Continue reading ഗൂഡല്ലൂർ നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം; ദുരന്തം വീട്ടിലേയ്ക്ക് സാധനങ്ങൾ വാങ്ങി വരുന്നതിനിടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed