ഇടുക്കിയിൽ കുളത്തിൽ വീണു കർഷകന് ദാരുണാന്ത്യം: മൃതദേഹം കണ്ടെത്തി; വീഡിയോ

ഇടുക്കി ചക്കുപള്ളം ആറാം മൈലിൽ, മേരിമാത സ്കൂളിന് സമീപം കുളത്തിൽ വീണു കർഷകൻ മരിച്ചു. ഇടത്തറയിൽ ഷാജിയാണ് മരണപ്പെട്ടത്. രാവിലെ എട്ടിന് കൃഷിയിടത്തിലെ ആവശ്യങ്ങൾക്കായി മോട്ടോർ ഓൺ ചെയ്യാൻ എത്തിയതായിരുന്നു. കാൽവഴുതി വീണതാണെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പനയിൽ നിന്നും അഗ്നിരക്ഷാസേന എത്തി മൃതദേഹം പുറത്തെടുത്തു.