ആരാധന മൂത്തു, ഇനി എന്നും ആരാധിക്കാം; തെന്നിന്ത്യൻ താരസുന്ദരി സാമന്തയ്ക്കായി ക്ഷേത്രം നിർമിച്ച് യുവാവ്; വീഡിയോ കാണാം

തെന്നിന്ത്യൻ താരസുന്ദരി സാമന്ത റുത്ത് പ്രഭുവിനായി അമ്പലം നിർമിച്ച് ആരാധകൻ. ആന്ധ്രപ്രദേശിലെ അലപ്പാടു ​ സ്വദേശി സന്ദീപ് എന്നയാളാണ് നടിക്കായി ക്ഷേത്രം നിർമ്മിച്ചത്. സാമന്തയുടെ കടുത്ത ആരാധകനാണ് ഇയാൾ. സാമന്തയുടെ 38-ാം ജന്മദിനത്തിൽ ക്ഷേത്രം ജനങ്ങൾക്കായി തുറന്നു നൽകിയിരിക്കുകയാണ്. സാമന്തയുടെ രണ്ട് പ്രതിമകളാണ് ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ളത്. സാമന്തക്കായി വലിയൊരു ക്ഷേത്രം നിർമിക്കാനായിരുന്നു ആ​ഗ്രഹമെങ്കിലും സാമ്പത്തിക സ്ഥിതി അതിനനുവദിച്ചില്ലെന്നും സന്ദീപ് പറഞ്ഞു. ഗ്രാമത്തിലെ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചാണ് നടിയുടെ ജന്മദിനം ഇയാൾ ആഘോഷിച്ചത്. അവർ സദ്യ നൽകുകയും ചെയ്തു. … Continue reading ആരാധന മൂത്തു, ഇനി എന്നും ആരാധിക്കാം; തെന്നിന്ത്യൻ താരസുന്ദരി സാമന്തയ്ക്കായി ക്ഷേത്രം നിർമിച്ച് യുവാവ്; വീഡിയോ കാണാം