ഓണനാളിൽ കുടുംബ വഴക്ക്; സഹോദരങ്ങൾക്ക് കുത്തേറ്റു; ഒരാൾ അറസ്റ്റിൽ
എടവണ്ണ പത്തപിരിയത്ത് ഓണനാളിൽ കുടുംബ വഴക്കിനെ തുടർന്നു രണ്ടുപേർക്കു കുത്തേറ്റു. എടവണ്ണ നെല്ലാനിയിലാണു സംഭവം. പത്തപിരിയം സ്വദേശി 27 വയസ്സുകാരൻ നടാമൂച്ചിക്കൽ തേജസിനും സഹോദരൻ രാഹുലിനുമാണു കുത്തേറ്റത്. പ്രതി മോങ്ങം സ്വദേശി എബിനേഷിനെ (40) എടവണ്ണ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. family feud; The brothers were stabbed; One person was arrested
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed