ലഹരി ഉപയോഗത്തിന് പണം നൽകാത്തതിന് വീട്ടുകാർക്കുനേരെ ആക്രമണം; പിടികൂടി ബന്ധിച്ച് നാട്ടുകാർ

മലപ്പുറം: മലപ്പുറം താനൂരിൽ മാരക ലഹരിയായ എംഡിഎംഎ വാങ്ങുന്നതിനായി പണം നൽകാത്തതിനെ തുടർന്ന് മാതാപിതാക്കളെ ആക്രമിച്ച് യുവാവിന്റെ ക്രൂരത. രക്ഷയില്ലാതായതോടെ യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. ശേഷം ഇയാളെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. അക്രമാസക്തനായ യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി കൈകാലുകൾ ബന്ധിക്കുകയായിരുന്നു. മുൻകാലങ്ങളിൽ കൃത്യമായി ജോലിയ്ക്ക് പോവുകയും വീട്ടിലെ കാര്യങ്ങൾ നോക്കുകയും ചെയ്തിരുന്ന യുവാവാണ്. അതിനിടയിലാണ് ലഹരി ഉപയോഗം വില്ലൻ വേഷത്തിൽ എത്തിയത്. ഇവയുടെ തുടർച്ചയായ ഉപയോഗം മൂലം മയക്കുമരുന്നിന് അടിമയായി മാറുകയായിരുന്നു യുവാവ്. … Continue reading ലഹരി ഉപയോഗത്തിന് പണം നൽകാത്തതിന് വീട്ടുകാർക്കുനേരെ ആക്രമണം; പിടികൂടി ബന്ധിച്ച് നാട്ടുകാർ