വയനാട്ടിൽ കള്ളവോട്ട്, അതും മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള പോളിംഗ് ബൂത്തിൽ

വയനാട്: വയനാട് മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള പോളിംഗ് ബൂത്തിൽ കള്ളവോട്ട്.  നബീസ അബൂബക്കറുടെ വോട്ടാണ് മറ്റാരോ ചെയ്തത്. 168-ാം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ്  നേരത്തേ വോട്ട് രേഖപ്പെടുത്തിയെന്ന വിവരം അറിഞ്ഞത്. ആരാണ് കള്ളവോട്ട് ചെയ്തത് എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തുമെന്നാണ് വിവരം.