വ്യാപക കൃഷി നാശം; കുന്നംകുളത്ത് വെടിവെച്ചു കൊന്നത് 14 കാട്ടുപന്നികളെ

തൃശ്ശൂർ: കുന്നംകുളത്ത് വ്യാപക കൃഷിനാശം വരുത്തിയ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകർ നൽകിയ പരാതിയെ തുടർന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. ഷൂട്ടിംഗിൽ പ്രത്യേക പരിശീലനം നേടിയ സംഗീതിൻ്റെ നേതൃത്വത്തിലുളള സംഘമാണ് ദൗത്യം നിർവഹിച്ചത്. 14 കാട്ടുപന്നികളെയാണ് സംഘം വെടിവെച്ചുകൊന്നത്. ഇന്നലെ രാത്രിയോടെയാണ് പന്നികളെ പിടികൂടുന്നതിനായുള്ള ദൗത്യം ആരംഭിച്ചത്. കാണിയാമ്പൽ, നെഹ്റു നഗർ, ആർത്താറ്റ്, ചീരംകുളം എന്നിവടങ്ങളിലായി നടത്തിയ തിരച്ചിലിലാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. കാട്ടുപന്നി ശല്യത്തെ തുടർന്ന് നിരവധി തവണ കർഷകർ കുന്നംകുളം നഗരസഭയിൽ … Continue reading വ്യാപക കൃഷി നാശം; കുന്നംകുളത്ത് വെടിവെച്ചു കൊന്നത് 14 കാട്ടുപന്നികളെ