ശോഭാ സുരേന്ദ്രന്റെ വീടിനു സമീപത്ത് സ്ഫോടകവസ്‌തു എറിഞ്ഞു

തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപത്ത് സ്ഫോടകവസ്‌തു എറിഞ്ഞു. ഇന്നലെ രാത്രി പത്തേമുക്കാലോടെയാണു സംഭവം നടന്നത്. അയ്യന്തോളിലെ ശോഭയുടെ വീടിനു എതിർവശത്തെ വീടിന്റെ ​ഗേറ്റിന് നേരേയാണ് അജ്ഞാതർ സ്ഫോടകവസ്തു വലിച്ചെറിഞ്ഞത്. ആകെ രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായതായാണ് റിപ്പോർട്ട്. ഏറുപടക്കം പോലെ തോന്നിക്കുന്ന സ്ഫോടകവസ്തുവാണ് ​ഗേറ്റിനു നേരേ വലിച്ചെറിഞ്ഞതെന്നാണ് വിവരം. ബൈക്കുകളിലെത്തിയ നാലം​ഗ സംഘമാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. ശോഭ സുരേന്ദ്രന്റെ വീടാണെന്ന് കരുതിയാകാം എതിർവശത്തെ വീടിനു നേരേ … Continue reading ശോഭാ സുരേന്ദ്രന്റെ വീടിനു സമീപത്ത് സ്ഫോടകവസ്‌തു എറിഞ്ഞു