കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു

കാസർകോട്: കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. കാസർകോട് കുമ്പള ബംബ്രാണയിലാണ് സംഭവം. എക്‌സൈസ് നര്‍ക്കോട്ടിക് സ്‌ക്വാഡിലെ പ്രജിത്, രാജേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. കഞ്ചാവ് കേസിലെ പ്രതി അബ്ദുള്‍ ബാസിത് ആണ് ആക്രമണം നടത്തിയത്. നൂറ് കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് ഇയാൾ. ബാസിതിനെ പിടികൂടുന്നതിനായാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടില്‍ എത്തിയത്. ഈ സമയത്ത് കമ്പി ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ കഴുത്തിന് കുത്തുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥർ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് … Continue reading കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു