വാഹന പരിശോധനയ്ക്കിടെ സ്കൂട്ടർ യാത്രികൻ ഇടിച്ചുതെറിപ്പിച്ചു; എക്സൈസ് ഓഫീസർക്ക് ഗുരുതര പരിക്ക്

മാനന്തവാടി: വാഹന പരിശോധന നടത്തുന്നതിനിടെ എക്സൈസ് ഓഫീസറെ സ്കൂട്ടർ യാത്രികൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വയനാട് കാട്ടികുളത്ത് ബാവലി ചെക്ക് പോസ്‌റ് ഓഫീസിന് മുന്നിലാണ് സംഭവം. സിവിൽ എക്സൈസ് ഓഫീസർ ഇ എസ് ജയ്മോനാണ് അപകടത്തിൽ പരിക്കേറ്റത്. അദ്ദേഹത്തിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. മാത്രമല്ല മൂന്ന് പല്ലുകൾ നഷ്ടമാവുകയും, താടിയെല്ലിന് പരിക്കേൽക്കുകയും ചെയ്തു. എക്സൈസിന്റെ നേതൃത്വത്തിലുള്ള വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടറുമായി എത്തിയവരാണ് ജയ്‌മോനെ ഇടിച്ചു തെറിപ്പിച്ചത്. ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്കൂട്ടർ യാത്രികനായ പ്രതി ഹൈദറിനെ … Continue reading വാഹന പരിശോധനയ്ക്കിടെ സ്കൂട്ടർ യാത്രികൻ ഇടിച്ചുതെറിപ്പിച്ചു; എക്സൈസ് ഓഫീസർക്ക് ഗുരുതര പരിക്ക്