റോഡിലെ കുഴികണ്ട് ബൈക്ക് വെട്ടിച്ചു; വീണത് നടുറോഡിലേക്ക്; ബസ് കയറി ഇറങ്ങി വിമുക്തഭടന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ബസ് അപകടത്തിൽ വിമുക്തഭടന് ദാരുണാന്ത്യം. വിമുക്ത ഭടനായ പരുതൂർ മംഗലം പുറത്താട്ടിൽ സജീഷാണ് (42) മരിച്ചത്.Ex-serviceman met a tragic end in a bus accident in Pattambi, Palakkad റോഡിലെ കുഴിയിൽ വീഴാതെ ബൈക്ക് വെട്ടിക്കുന്നതിനിടെ തെന്നിവീണാണ് അപകടമുണ്ടായത്. റോഡിലേക്ക് വീണ സജീഷിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ശനിയാഴ്ച്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് മേലെ പട്ടാമ്പി സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. … Continue reading റോഡിലെ കുഴികണ്ട് ബൈക്ക് വെട്ടിച്ചു; വീണത് നടുറോഡിലേക്ക്; ബസ് കയറി ഇറങ്ങി വിമുക്തഭടന് ദാരുണാന്ത്യം