കടലിൽ കുളിക്കുന്നതിനിടെ അപസ്മാരം; പ്ലസ് ടു വിദ്യാർഥിക്ക് രക്ഷകരായി സഹപാഠികൾ
തൃശൂര്‍: കടലിൽ കുളിക്കുന്നതിനിടെ അപസ്മാരമുണ്ടായ പ്ലസ് ടു വിദ്യാർഥിക്ക് രക്ഷകരായി സഹപാഠികൾ. കോയമ്പത്തൂർ ഭാരതി ഹയർസെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി വി.എസ്. ഗോകുലിനാണ് അപസ്മാരമുണ്ടായതും അപകടത്തിൽ പെട്ടതും. കുളിക്കുന്നതിനിടെ അപസ്മാരമുണ്ടായതിനെ തുടർന്ന് വിദ്യാർഥി കുഴഞ്ഞു വീഴുകയായിരുന്നു. തൃശൂര്‍ ചാവക്കാട് കടലില്‍ കുളിക്കുന്നതിനിടെയാണ് സംഭവം. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന കുട്ടികൾ വിദ്യാർഥിയെ രക്ഷിക്കുകയായിരുന്നു. ഗോകുലിനെ കരയ്ക്ക് എത്തിച്ച് സുഹൃത്തുക്കൾ സിപിആർ നൽകി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed