ഇംഗ്ലണ്ടിലേക്ക് പോരെ, ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ ഇവിടെ നടത്താം; സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ന്യൂഡൽഹി: മാറ്റിവെച്ച ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഇക്കാര്യം ഇസിബി, ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനാൽ സീസൺ ഒരു ആഴ്ചത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചതായി അറിയിപ്പ് വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഇസിബി ടൂർണമെന്റ് നടത്തിപ്പിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്. പ്ലേഓഫുകൾ ഉൾപ്പെടെ ടൂർണമെന്റിൽ 16 മത്സരങ്ങൾ കൂടിയാണ് ഇനി നടക്കാനുള്ളത്. ഐപിഎൽ ഗവേണിങ് കൗൺസിൽ, ടീം ഫ്രാഞ്ചൈസികൾ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മത്സരം ഒരാഴ്ചത്തേക്ക് … Continue reading ഇംഗ്ലണ്ടിലേക്ക് പോരെ, ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ ഇവിടെ നടത്താം; സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്