ഒരു സ്കൂട്ടറും ഒരു വീടിന്‍റെ മതിലും തകർത്തു; ഇടഞ്ഞ ആന നാട്ടുകാരെ മുൾമുനയിൽ നിർത്തിയത് ഒന്നര മണിക്കൂർ
മലപ്പുറം: നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തിയത് മണിക്കൂറുകളോളം. മാരിയമ്മൻകോവിൽ ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. ബ്രഹ്മണിയ ഗോവിന്ദൻകുട്ടിയെന്ന ആനയെ വാഹനത്തിൽ നിന്ന് ഇറക്കി മാറ്റി നിർത്തുന്നതിനിടെയാണ് സംഭവം. ഒരു സ്കൂട്ടറും ഒരു വീടിന്‍റെ മതിലും ആന തകർത്തു. ഒന്നര മണിക്കൂറോളം മേഖലയിൽ ആശങ്ക പരത്തി ആന ഓടി നടക്കുകയായിരുന്നു. ആശങ്കയില്‍ പ്രദേശത്തെ ജനങ്ങളെ പൊലീസ് ഒഴിപ്പിച്ചു. ഒന്നര മണിക്കൂറിനുശേഷമാണ് ആനയെ തളക്കാൻ സാധിച്ചത്. സമീപത്തെ ഒരു പറമ്പിൽ കയറി നിന്ന ആനയുടെ കാലിൽ വടംകൊണ്ട് ബന്ധിച്ചു. … Continue reading ഒരു സ്കൂട്ടറും ഒരു വീടിന്‍റെ മതിലും തകർത്തു; ഇടഞ്ഞ ആന നാട്ടുകാരെ മുൾമുനയിൽ നിർത്തിയത് ഒന്നര മണിക്കൂർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed