കെട്ടുതറിയിൽ നിന്ന് പാഞ്ഞടുത്ത ആന തെങ്ങിൻ തോപ്പിൽ നിലയുറപ്പിച്ചു; സ്ഥിരം പ്രശ്നക്കാരനായ കൊണാർക്ക് കണ്ണനെ തളച്ചത് കുന്നംകുളം എലിഫന്റ്‌ സ്ക്വാഡ്

തൃശൂർ: തൃശൂരിൽ ആന ഇടഞ്ഞു. കുന്നംകുളം തെക്കേപ്പുറത്ത്‌ വെച്ച്കൊണാർക്ക്‌ കണ്ണൻ എന്ന ആനയാണ്‌ ഇടഞ്ഞത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. തെക്കേപ്പുറത്തെ കെട്ടുതറിയിൽ നിന്ന് പാഞ്ഞടുത്ത ആന തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ തെങ്ങിൻ തോപ്പിൽ കയറുകയായിരുന്നു. പാപ്പാന്മാർ കിണഞ്ഞ്ശ്രമിച്ചിട്ടും തളയ്‌ക്കാൻ സാധിക്കാതെ വന്നതോടെ കുന്നംകുളം എലിഫന്റ്‌ സ്ക്വാഡെത്തി. രണ്ട്‌ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി 9.15 നാണ് ആനയെ തളച്ചത്. ജനവാസ മേഖലയിലെ തെങ്ങിൻ തോപ്പിൽ കയറി ആന നിലയുറപ്പിച്ചതോടെ സമീപത്തെ വീട്ടുകാരെല്ലാം പരിഭ്രാന്തരായിരുന്നു. കൊണാർക്ക് … Continue reading കെട്ടുതറിയിൽ നിന്ന് പാഞ്ഞടുത്ത ആന തെങ്ങിൻ തോപ്പിൽ നിലയുറപ്പിച്ചു; സ്ഥിരം പ്രശ്നക്കാരനായ കൊണാർക്ക് കണ്ണനെ തളച്ചത് കുന്നംകുളം എലിഫന്റ്‌ സ്ക്വാഡ്