തൃശൂർ മണിയൻകിണർ ആദിവാസി കോളനിക്ക് സമീപം പിടിയാന ചരിഞ്ഞ നിലയിൽ; സോളാർ വൈദ്യുതി വേലിയിൽ പിൻകാലുകൾ കുടുങ്ങിയ നിലയിൽ മൃതദേഹം

തൃശൂർ മണിയൻകിണർ ആദിവാസി കോളനിക്ക് സമീപം പിടിയാന ചരിഞ്ഞ നിലയിൽ. ചൊവ്വാഴ്ച രാവിലെ 6.30ന് പ്രദേശവാസികളാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മേഖലയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ വൈദ്യുതി വേലിയിൽ പിൻകാലുകൾ കുടുങ്ങിയ നിലയിലായിരുന്നു. elephant found dead in trissur tribal colony വനത്തിനോടും വാണിയമ്പാറ റബർ എസ്റ്റേറ്റ് ഭൂമിയോടും ചേർന്നുള്ള പ്രദേശത്തായിരുന്നു ജഡം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. വീഴ്ചയിലുള്ള ആഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.