കോഴിക്കോട് ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് പേർ മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനു കൊണ്ടുവന്ന ആനകളാണ് ഇടഞ്ഞത്. കുറവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്. ആനയിടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഓടുന്നതിനിടെയാണ് മരണം സംഭവിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ത്സവത്തിനിടെ രണ്ട് ആനകളാണ് ഇടഞ്ഞത്. ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു. അക്രമാസക്തരായ ആനകളെ പിന്നീട് പാപ്പാന്മാര്‍ തളച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി.