എടിഎമ്മിൽ നിന്ന് ഷോക്കേറ്റു; കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം
കണ്ണൂർ: എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു. കണ്ണൂർ തലശ്ശേരിയിലാണ് അപകടമുണ്ടായത്. അഞ്ചാംപീടിക സ്വദേശി ടെക്നീഷ്യൻ സുനിൽ കുമാർ (49)ആണ് മരിച്ചത്.(Electric shock from atm machine; kannur native died) തലശ്ശേരി ചൊക്ലി കാനാറാ ബാങ്ക് എടിഎമ്മിലാണ് സംഭവം. ഇന്ന് വൈകുന്നേരം ആറരയോടെയാണ് അപകടമുണ്ടായത്. എടിഎമ്മിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ സുനിൽ കുമാറിന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed