കലോത്സവ വേദിയിൽ നിന്ന് വിദ്യാർത്ഥിനിക്ക് ഷോക്കേറ്റു; ഏഴാം ക്ലാസുകാരി ആശുപത്രിയിൽ, സംഭവം നെയ്യാറ്റിൻകര ഉപജില്ലാ കലോത്സവത്തിനിടെ

തിരുവനന്തപുരം: കലോത്സവ വേദിയിൽ നിന്ന് ഏഴാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയ്ക്ക് ഷോക്കേറ്റു. നെയ്യാറ്റിൻകര ഉപജില്ലാ കലോത്സവത്തിനിടെയാണ് അപകടമുണ്ടായത്. ശാസ്താംതല സ്‌കൂൾ വിദ്യാർത്ഥിനി കൃഷ്ണേന്ദുവിനാണ് ഷോക്കേറ്റത്.(Electric shock from art festival venue; student hospitalized) കലാപരിപാടിക്കിടെ കൃഷ്ണേന്ദുവിന് ഷോൽക്കേൽക്കുകയായിരുന്നു എന്നാണ് വിവരം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സ്‌കൂൾ അധികൃതർ അറിയിച്ചു. അതേസമയം മത്സരങ്ങൾ സംഘടിപ്പിച്ചത് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയാണെന്ന് പരാതി ഉയരുന്നുണ്ട്. എന്നാൽ സ്‌കൂളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നുവെന്നാണ് സംഘാടകർ നൽകുന്ന വിശദീകരണം. വിദ്യാർത്ഥിനിക്ക് ഷോക്കേറ്റത് പരിശോധിക്കുമെന്നും സംഘാടകർ … Continue reading കലോത്സവ വേദിയിൽ നിന്ന് വിദ്യാർത്ഥിനിക്ക് ഷോക്കേറ്റു; ഏഴാം ക്ലാസുകാരി ആശുപത്രിയിൽ, സംഭവം നെയ്യാറ്റിൻകര ഉപജില്ലാ കലോത്സവത്തിനിടെ