News4media TOP NEWS
തൃശൂരിൽ രാത്രിയിൽ ആക്രമണം; മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ആക്രമണം പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ ബ്രിട്ടനിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം ! രണ്ടുപേരും വിടവാങ്ങിയത് ഒരേ ദിവസം; നടുക്കത്തിൽ യു.കെ മലയാളികൾ ഹൈക്കോടതി കണ്ണുരുട്ടി; വേഗത്തിൽ തടിതപ്പി ബോബി ചെമ്മണ്ണൂർ ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമം; ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു

സ്വതന്ത്രവും ന്യായവുമായി തിരഞ്ഞെടുപ്പ് നടക്കണം: ഗുസ്തി താരങ്ങള്‍

സ്വതന്ത്രവും ന്യായവുമായി തിരഞ്ഞെടുപ്പ് നടക്കണം: ഗുസ്തി താരങ്ങള്‍
June 7, 2023

ന്യൂഡല്‍ഹി: ബിജെപി എംപിയും റസ്ലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ ദേശീയ കായിക മന്ത്രി അനുരാഗ് ഠാക്കൂറിനു മുന്നില്‍ അഞ്ച് നിബന്ധനകള്‍ വച്ചു. റസ്‌ലിങ് ഫെഡറേഷനിലേക്ക് സ്വതന്ത്രവും ന്യായവുമായി തിരഞ്ഞെടുപ്പ് നടക്കണമെന്നും ഒരു വനിതയെ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കണമെന്നുമാണ് പ്രധാന ആവശ്യം. ബ്രിജ് ഭൂഷണിനെയോ അയാളുടെ കുടുംബത്തെയോ ഗുസ്തി ഫെഡറേഷന്റെ ഭാഗമാക്കരുതെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം പാര്‍ലമെന്റ് ഉദ്ഘാടന സമയത്ത് ഗുസ്തി താരങ്ങള്‍ നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് പൊലീസ് ഫയല്‍ ചെയ്ത കേസ് ഒഴിവാക്കണം. അതുപോലെ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും മന്ത്രിക്കു മുന്നില്‍ താരങ്ങള്‍ വീണ്ടും ഉന്നയിച്ചു.

സമരം നയിക്കുന്ന ബജ്‌റങ് പൂനിയ, സാക്ഷി മാലിക്ക് എന്നിവരാണ് ഇന്നു രാവിലെ ഠാക്കൂറുമായി ചര്‍ച്ച നടത്തിയത്. അനുരാഗ് ഠാക്കൂറിന്റെ വസതിയിലെത്തിയാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ഗുസ്തി താരങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നു മന്ത്രി രാത്രി വൈകി ട്വീറ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിലെ പ്രധാന മുഖമായ വിനേഷ് ഫോഗട്ട് ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ഹരിയാനയിലെ വിനേഷിന്റെ ഗ്രാമമായ ബലാലിയില്‍ നേരത്തെ തീരുമാനിച്ച പഞ്ചായത്തില്‍ പങ്കെടുക്കാനുള്ളതിനാലാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നതെന്നാണ് വിവരം.

 

Related Articles
News4media
  • International
  • News
  • Pravasi

ബ്രിട്ടനിൽ മലയാളി നഴ്‌സിന് കുത്തേറ്റു; ഗുരുതരാവസ്ഥയിൽ; കുത്തേറ്റത് മാഞ്ചസ്റ്ററിലെ മലയാളി സംഘടനയിലെ സ...

News4media
  • Kerala
  • News
  • Top News

ഹൈക്കോടതി കണ്ണുരുട്ടി; വേഗത്തിൽ തടിതപ്പി ബോബി ചെമ്മണ്ണൂർ

News4media
  • Kerala
  • News
  • Top News

ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമം; ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു

News4media
  • India
  • News
  • Top News

മഹാകുംഭമേളക്കിടെ സ്റ്റീവ് ജോബ്‌സിന്‍റെ ഭാര്യയ്ക്ക് ദേഹാസ്വാസ്ഥ്യം

News4media
  • India
  • News

കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ ഭാര്യ

News4media
  • India
  • News
  • Sports
  • Top News

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ മത്സരത്തിനായി പോകുമ്പോൾ ഭാര്യയേയും കുടുംബാംഗങ്ങളേയും കൂടെ കൂട്ടുന്നതിൽ ന...

© Copyright News4media 2024. Designed and Developed by Horizon Digital