സ്റ്റേ കമ്പിയിൽ നിന്നും ഷോക്കേറ്റു; വയോധികയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: അഞ്ചുമൂർത്തിമംഗലത്ത് വയോധിക ഷോക്കേറ്റ് മരിച്ചു. തെക്കേത്തറ മാണിക്കപ്പാടം കല്യാണി (75) യാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി വീടിന് സമീപത്തെ വൈദ്യുതി പോസ്റ്റിനോട് ചേർന്നുള്ള സ്റ്റേ കമ്പിയിൽ പിടിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു . നാട്ടുകാർ ചേർന്ന് വയോധികയെ ഉടൻ തന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു. … Continue reading സ്റ്റേ കമ്പിയിൽ നിന്നും ഷോക്കേറ്റു; വയോധികയ്ക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed