തൃപ്പൂണിത്തുറയിൽ വീടിനു തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി

കൊച്ചി: എറണാകുളത്ത് വീടിന് തീയിട്ടതിനുശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തൃപ്പൂണിത്തുറ പെരീക്കാട് ആണ് സംഭവം. പെരീക്കാട് സ്വദേശി പ്രകാശനാണ് (59) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5 ഓടെയാണ് സംഭവം. വീടിനു തീയിട്ട ശേഷം പ്രകാശൻ വീടിന് പിന്നിൽ തൂങ്ങിമരിക്കുകയായിരുന്നു. തീപിടിത്തത്തിൽ പ്രകാശന്റെ മകൻ കരുണിന് പൊള്ളലേറ്റു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. ഒരു വർഷത്തോളമായി വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു പ്രകാശൻ. ഇയാളുടെ ഭാര്യ രാജേശ്വരി വഴക്കിനെ തുടര്‍ന്ന് വീട്ടില്‍നിന്നും മാറിയാണ് താമസിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം … Continue reading തൃപ്പൂണിത്തുറയിൽ വീടിനു തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി