ആദ്യം ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ടു; പിന്നാലെ വീടിനു തീയിട്ട് ഗൃഹനാഥൻ തൂങ്ങി മരിച്ചു

കൊല്ലം: വീടിനു തീയിട്ടശേഷം ഗൃഹനാഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. കൊല്ലം അഞ്ചൽ ആലഞ്ചേരിയിലാണ് സംഭവം. ചില്ലിങ് പ്ലാനറ് മംഗലത്തറ വീട്ടിൽ വിനോദ് (56) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നത്. സ്ഥിരം മദ്യപാനിയായ വിനോദ് ഭാര്യയോടും മക്കളോടും വഴക്കുണ്ടാക്കിയശേഷം ഗ്യാസ് സിലണ്ടർ തുറന്നു വിടുകയായിരുന്നു. പിന്നാലെ വീടിന് തീയിട്ടശേഷം തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ് പറയുന്നു. ഈ സമയത്ത് വീട്ടുകാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഗ്യാസ് സിലിണ്ടർ‌ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വീട് പൂർണമായി തകർന്നു. … Continue reading ആദ്യം ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ടു; പിന്നാലെ വീടിനു തീയിട്ട് ഗൃഹനാഥൻ തൂങ്ങി മരിച്ചു