പെൻസിലിനെച്ചൊല്ലി തർക്കം; സഹപാഠിയെ വെട്ടിപ്പരിക്കേൽപ്പിച്ച് എട്ടാം ക്ലാസുകാരൻ; പിടിയിൽ
സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിലായി. പെൻസിലിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു തിരുനെൽവേലിയിൽ ആണ് സംഭവം. പാളയംകോട്ടയിലെ സ്വകാര്യ സ്കൂളിൽ ഇന്നലെ രാവിലെ നടന്ന സംഭവത്തിൽ വെട്ടേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് ഇന്നലെ ബാഗിൽ കത്തിയുമായെത്തിയ എട്ടാംക്ലാസുകാരൻ സഹപാഠിയെ ആക്രമിക്കുകയായിരുന്നു. തലയിൽ അടക്കം മുറിവുകളുണ്ട്. സ്ഥിതി ഗുരുതരമല്ലെന്നു പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് പാളയംകോട്ട മേഖലയിലെ സർക്കാർ – സ്വകാര്യ സ്കൂൾ വിദ്യാർഥികളുടെ ബാഗുകൾ ദിവസവും പരിശോധിക്കാൻ അധികൃതർ അധ്യാപകർക്കു നിർദേശം നൽകിയിട്ടുണ്ട്. … Continue reading പെൻസിലിനെച്ചൊല്ലി തർക്കം; സഹപാഠിയെ വെട്ടിപ്പരിക്കേൽപ്പിച്ച് എട്ടാം ക്ലാസുകാരൻ; പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed