മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ഇടുക്കി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് സംഭവം. ഉടുമ്പന്‍ചോല പനക്കുളം സ്വദേശികളായ സന്ദീപ്, സിത്താര ദമ്പതികളുടെ മകളായ ആദ്യനന്ദയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ദാരുണ സംഭവം നടന്നത്. അമ്മ സിത്താര കുഞ്ഞിന് പാല് കൊടുത്തശേഷം ഉറക്കുവാന്‍ കിടത്തിയിരുന്നതാണ്. എന്നാൽ അരമണിക്കൂറിന് ശേഷം കുട്ടിക്ക് അനക്കമില്ലെന്ന് കണ്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കേരളത്തിൽ കോവിഡ് കേസുകൾ 2000ത്തിലേക്ക് കൊച്ചി: രാജ്യത്ത് 5755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിലും, മധ്യപ്രദേശിലും … Continue reading മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം