ബിസ്‌കറ്റ്, കേക്ക്, പഫ്‌സ്, മീറ്റ്‌റോള്‍ തുടങ്ങിയ നാലുമണിപലഹാരങ്ങള്‍ സ്‌കൂള്‍ വിട്ടുവരുന്ന നമ്മുടെ കുഞ്ഞുമക്കള്‍ക്ക് കൊടുത്താല്‍ അവര്‍ക്ക് മടുക്കില്ലേ.. ഇനി അവര്‍ വരുമ്പോള്‍ നല്ല അസല്‍ മുട്ട ബജി ഉണ്ടാക്കിക്കൊടുത്താലോ?
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മുട്ടബജി എങ്ങനെ തയാറാക്കുന്നതെന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങള്‍
1. കടലമാവ്- അരക്കപ്പ്
അരിപ്പൊടി – ഒരു ടീസ്പൂണ്‍
2. വെള്ളം – പാകത്തിന്
3. വനസ്പതി ഉരുക്കിയത് – ഒരു ടീസ്പൂണ്‍
4. ചുവന്നുള്ളി പൊടിയായി അരിഞ്ഞത്- നാലു ടീസ്പൂണ്‍
പച്ചമുളക് പൊടിയായി അരിഞ്ഞത് – നാലു ടീസ്പൂണ്‍
ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ടീസ്പൂണ്‍
കറിവേപ്പില പൊടിയായി അരിഞ്ഞത് – രണ്ടു ടീസ്പൂണ്‍
ഉണക്കമല്ലി മുഴുവനെ – രണ്ടു ടീസ്പൂണ്‍
ബേക്കിങ് സോഡ – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
5. മുട്ട ചെറിയ കഷണങ്ങളാക്കിയത് – രണ്ടു കപ്പ്
6. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം
കടലമാവും അരിപ്പൊടിയും വലിയ കണ്ണുള്ള അരിപ്പയില്‍ ഇടഞ്ഞു വയ്ക്കണം.
ഇതില്‍ വെള്ളം ചേര്‍ത്തു കുറുകെ കലക്കി വയ്ക്കുക.
വനസ്പതിയും ചേര്‍ത്തു നന്നായി കലക്കിയശേഷം നാലാമത്തെ ചേരുവ ചേര്‍ത്തു യോജിപ്പിക്കണം.
ഇതിലേക്കു മുട്ട ചേര്‍ത്തു പൊടിഞ്ഞു പോകാതെ ഇളക്കുക.
ചൂടോടെ ടുമാറ്റോ സോസിനൊപ്പം വിളമ്പാം.