News4media TOP NEWS
ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ആരോ​ഗ്യ നില അതീവ ഗുരുതരം അയ്യപ്പഭക്തരുടെ വാഹനം വാഗമണ്ണിൽ കൊക്കയിലേക്ക് പതിച്ച് അപകടം; 15 പേർക്ക് പരിക്ക് നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കാനുമറിയാം; ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ

ഇഡിയുടെ നീക്കങ്ങള്‍ ദൗര്‍ഭാഗ്യകരം: മമത ബാനര്‍ജി

ഇഡിയുടെ നീക്കങ്ങള്‍ ദൗര്‍ഭാഗ്യകരം: മമത ബാനര്‍ജി
June 6, 2023

കൊല്‍ക്കത്ത: കല്‍ക്കരി അഴിമതി കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുജിര ബാനര്‍ജിയെ ഇഡി വിമാനത്തവളത്തില്‍ തടഞ്ഞതിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇഡിയും സിബിഐയും ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു. യുഎഇയിലേക്കു പോകുന്ന കാര്യം രുജിര ബാനര്‍ജി നേരത്തെ തന്നെ ഇഡിയെ അറിയിച്ചതാണെന്നും ഈ നീക്കം ദൗര്‍ഭാഗ്യകരമാണെന്നും മമത ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇന്നലെയാണ് രുജിരയെ ഇഡി തടഞ്ഞത്.

‘സിബിഐയുടെയും ഇഡിയുടെയും നീക്കങ്ങള്‍ വളരെ ദൗര്‍ഭാഗ്യകരമാണ്. അവര്‍ ജനങ്ങളെ ഉപദ്രവിക്കുകയാണ്. അഭിഷേക് ബാനര്‍ജിയുടെ ഭാര്യാമാതാവ് അസുഖബാധിതയാണ്. അമ്മയെ കാണുന്നതിനാണ് രുജിര ദുബായിലേക്ക് പോകുന്നത്. രാജ്യം വിടുമ്പോള്‍ ഇഡിയെ അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. രുജിര ഇക്കാര്യം നേരത്തെ തന്നെ ഇഡിയെ അറിയിച്ചതുമാണ്. എന്നാല്‍ വിമാനത്താവളത്തില്‍ അവരെ തടഞ്ഞത് ഉപദ്രവിക്കാനല്ലാതെ മറ്റൊന്നിനുമല്ല.’- മമതാ ബാനര്‍ജി പറഞ്ഞു.

ദുബായിലേക്കു പോകുന്ന കാര്യം ഭാര്യ രുജിര ബാനര്‍ജി നേരത്തെ തന്നെ ഇഡിയെ അറിയിച്ചതാണെന്ന് അഭിഷേക് ബാനര്‍ജിയും വ്യക്തമാക്കി. ഈ യാത്രയില്‍ ഏതെങ്കിലും തരത്തിലുള്ള ദുരുദ്ദേശ്യം ഉണ്ടായിരുന്നെങ്കില്‍ ഇഡിയെ വിവരം അറിയിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.

‘എന്നെയോ എന്റെ ഭാര്യയെയോ മക്കളെയോ ഇഡി അറസ്റ്റ് ചെയ്യുകയാണെങ്കില്‍ പോലും ഞാന്‍ തലകുനിക്കില്ല. പ്രധാനമന്ത്രിയോടുള്ള എല്ലാ ബഹുമാനവും മുന്‍നിര്‍ത്തി പറയട്ടെ. അദ്ദേഹത്തിന് എന്നേക്കാള്‍ ഇരട്ടി പ്രായമുണ്ട്. രാഷ്ട്രീയ പരിചയം എന്റെ പ്രായത്തോളം വരികയും ചെയ്യും. എന്നിട്ടും നിങ്ങള്‍ക്ക് ജനകീയ കോടതിയില്‍ എന്നോടു പൊരുതാന്‍ കഴിയുന്നില്ല.’- അഭിഷേക് പറഞ്ഞു.

അതേസമയം എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ഒരു സ്വതന്ത്ര ഏജന്‍സിയാണെന്നായിരുന്നു വിഷയത്തില്‍ ബിജെപിയുടെ പ്രതികരണം. സിബിഐയുടെയോ ഇഡിയുടെയോ പ്രവര്‍ത്തനങ്ങളില്‍ ബിജെപി ഇടപെടാറില്ല. അത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ പ്രതികരിച്ചു.

 

Related Articles
News4media
  • Kerala
  • News
  • Top News

ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ആരോ​ഗ്യ നില അതീവ ഗുരുതരം

News4media
  • Kerala
  • News
  • Top News

അയ്യപ്പഭക്തരുടെ വാഹനം വാഗമണ്ണിൽ കൊക്കയിലേക്ക് പതിച്ച് അപകടം; 15 പേർക്ക് പരിക്ക്

News4media
  • Kerala
  • News
  • Top News

നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കാനുമറിയാം; ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി

News4media
  • India
  • News
  • Top News

മഹാകുംഭമേളക്കിടെ സ്റ്റീവ് ജോബ്‌സിന്‍റെ ഭാര്യയ്ക്ക് ദേഹാസ്വാസ്ഥ്യം

News4media
  • India
  • News

കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ ഭാര്യ

News4media
  • India
  • News
  • Sports
  • Top News

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ മത്സരത്തിനായി പോകുമ്പോൾ ഭാര്യയേയും കുടുംബാംഗങ്ങളേയും കൂടെ കൂട്ടുന്നതിൽ ന...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital