എംപൂരാനുമായി ബന്ധമില്ല; ഗോകുലത്തിലെ റെയ്ഡ് വിദേശ നാണയ ചട്ടലംഘനവുമായി ബന്ധപ്പെട്ട്; ഇന്നും തുടരുമെന്ന് ഇഡി

ചെന്നൈ: ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് ഇന്നും തുടരും. വിദേശ നാണയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലും വീട്ടിലും ഇന്നലെ പതിനാല് മണിക്കൂര്‍ നീണ്ട പരിശോധന അര്‍ധരാത്രിയോടെയാണ് പൂര്‍ത്തിയായത്. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഏഴര മണിക്കൂറിലേറെ സമയം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ ഇന്നും തുടരുമെന്നാണ് വിവരം. ഗോകുലം ചിട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇഡിയുടെ പരിശോധന നടന്നത്. 2022ല്‍ കൊച്ചി യൂണിറ്റ് … Continue reading എംപൂരാനുമായി ബന്ധമില്ല; ഗോകുലത്തിലെ റെയ്ഡ് വിദേശ നാണയ ചട്ടലംഘനവുമായി ബന്ധപ്പെട്ട്; ഇന്നും തുടരുമെന്ന് ഇഡി