എംഎല്‍എ എസി മൊയ്തീന് ഇ ഡി നോട്ടീസ്

കൊച്ചി: മുന്‍ മന്ത്രിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എസി മൊയ്തീന്‍ എംഎല്‍എക്ക് ഇ ഡി നോട്ടീസ്. ഈ മാസം 31ന് കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളില്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.

സിപിഐഎം നേതാവ് എസി മൊയ്തീന്റെ വീട്ടിലെ റെയ്ഡ് വിവരങ്ങള്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് പുറത്തുവിട്ടിരുന്നു. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുളള 28ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചതായി ഇഡി ഔദ്യോഗികമായി അറിയിച്ചു. എ സി മൊയ്തീനൊപ്പം കിരണ്‍ പിപി, സിഎം റഹീം, പി സതീഷ് കുമാര്‍, എം കെ ഷിജു എന്നിവരുടെ വീടുകളും പരിശോധിച്ചിരുന്നു. ഈ റെയ്ഡുകളിലായി 15 കോടി മൂല്യം വരുന്ന 36 സ്വത്തുക്കളും പിടിച്ചെടുത്തതായി ഇ ഡി അറിയിച്ചു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ഇഡി എ സി മൊയ്തീന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. എ സി മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് പല വായ്പകളും നല്‍കിയതെന്നാണ് ഇഡി പങ്കുവെച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ബാങ്ക് അംഗങ്ങള്‍ അല്ലാത്തവര്‍ക്കാണ് ലോണ്‍ അനുവദിച്ചത്. ഉടമസ്ഥര്‍ അറിയാതെ ഭൂമി പണയപ്പെടുത്തി ലോണ്‍ നേടിയെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

ഇന്ന് വൈകീട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളിക്ക് ഹൃദയാഘാതം; സാമൂഹ്യ പ്രവർത്തകൻ എം.കെ. സിദ്ധിക്ക് അന്തരിച്ചു

മസ്കത്ത്: ഒമാനിലെ നിസ്വയിൽ സാമൂഹ്യപ്രവർത്തകനും കലാ സാംസ്‌കാരികപ്രവർത്തനങ്ങളിലും നിറ സാനിധ്യമായിരുന്ന എം.കെ....

പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 100 കോടി രൂപ

തിരുവനന്തപുരം: പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങുന്നതിനായി 100 കോടി രൂപ...

മാഞ്ചസ്റ്ററിലെ യുവതിയുടെയും നവജാത ശിശുവിന്റെയും മരണം സംഭവിച്ചതെങ്ങിനെ ? 19 കാരിയുടെ മരണത്തിൽ ദുരൂഹത

മാഞ്ചസ്റ്ററിൽ 19 കാരിയായ യുവതിയുടെയും നവജാത ശിശുവിന്‍റെയും മരണത്തിൽ ദുരൂഹത. ഗർഭകാലം...

Related Articles

Popular Categories

spot_imgspot_img