ജപ്പാനിൽ രണ്ടിടങ്ങളിൽ ഭൂചലനം; 6.4 തീവ്രത, ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തി
ടോക്യോ: ജപ്പാനിൽ രണ്ടിടങ്ങളിലായി ഭൂചലനം. ഇഷിക്വാവയിലും സമീപ്രദേശത്തുമാണ് ഭൂചലനം അനുഭവപ്പെട്ടത് റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി.(Earthquake in Japan; 6.4 Intensity) പ്രാദേശികസമയം രാത്രി 10: 47 ന് ഇഷിക്വാവയിലെ നോതോ റീജിയണിലാണ് ഭൂചലനമുണ്ടായതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജപ്പാന്റെ പടിഞ്ഞാറൻ തീരത്തെ ഹൊൻഷുവിൽ 6.2 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും അനുഭവപ്പെട്ടു. ഭൂചലനത്തെത്തുടർന്ന് ജപ്പാനിലെ പല പ്രദേശങ്ങളിലേക്കുമുള്ള ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. ഭൂചലനങ്ങളിൽ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed