അര്‍ജന്റീനയില്‍ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ വന്‍ ഭൂചലനം. പ്രാദേശികസമയം രാവിലെ 9.45-നാണ് സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ചിലിയുടെയും അര്‍ജന്റീനയുടെയും തെക്കന്‍ തീരങ്ങളിലാണ് ഭൂചലനമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് ചിലിയുടെ തെക്കേ അറ്റത്തുള്ള മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുനാമി മുന്നറിയിപ്പിന് പിന്നാലെ തീരപ്രദേശത്തുള്ള ആളുകള്‍ക്കെല്ലാം ജാഗ്രതാനിര്‍ദേശം നല്‍കി. മഗലനസ് പ്രദേശത്തെ തീരമേഖലകളില്‍ കഴിയുന്നവരോട് സുരക്ഷിത ഇടങ്ങളിലേക്ക് ഒഴിയാന്‍ നിർദേശം നൽകിയിട്ടുണ്ട്. സമുദ്രത്തിനടിയിലാണ് സുനാമിയുടെ പ്രഭവകേന്ദ്രമെന്ന് യുഎസ് … Continue reading അര്‍ജന്റീനയില്‍ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്