തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവിനു നേരെ ലഹരി സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരത്താണ് സംഭവം. കുമാരപുരം മേഖല യൂണിറ്റ് സെക്രട്ടറി പ്രവീണ്‍ ജി ജെയെ കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു. ഇന്നലെ രാത്രി 9 മണിയോടെയാണ് ആക്രമണം ഉണ്ടായത്. സ്‌ക്രൂഡ്രൈവര്‍ കൊണ്ടാണ് ആക്രമണം നടത്തിയത്. കഴുത്തിലും തലയിലും ആണ് കുത്തേറ്റത്. മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത് എന്നാണ് വിവരം. ബൈജു, ചന്തു എന്നിവരാണ് ആക്രമണം നടത്തിയത്. കൊലപാതക ശ്രമം അടക്കം കേസുകളില്‍ പ്രതിയാണ് ചന്തു. ബൈജുവിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രവീണ്‍ … Continue reading തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു