ഡ്യൂറന്‍ഡ് കപ്പ്: ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിനെ ഉടന്‍ പ്രഖ്യാപിക്കും

കൊച്ചി: 2023-24 സീസണിലെ ഡ്യൂറന്‍ഡ് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിനെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. കൊല്‍ക്കത്തയില്‍ ആരംഭിച്ച ഡ്യൂറന്‍ഡ് കപ്പാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ്‍ മത്സരങ്ങളിലെ ആദ്യ ടൂര്‍ണമെന്റ്. യുവതാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്യൂറന്‍ഡ് കപ്പിനായി ടീം ഓഗസ്റ്റ് ഒമ്പതിന് കൊല്‍ക്കത്തയിലേക്ക് തിരിക്കും. 13ന് ഗോകുലം കേരള എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.

ഡ്യൂറന്‍ഡ് കപ്പിന് ശേഷം സെപ്റ്റംബര്‍ ആദ്യ ആഴ്ചയോടെ ബ്ലാസ്റ്റേഴ്സിന്റെ യുഎഇ പ്രീ സീസണ്‍ പര്യടനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 10 ദിവസം നീളുന്ന പ്രീ സീസണ്‍ പര്യടനത്തില്‍ യുഎഇ പ്രോ ലീഗ് ക്ലബ്ബുകളുമായി മൂന്ന് പരിശീലന മത്സരങ്ങള്‍ മഞ്ഞപ്പട കളിക്കും. മത്സരങ്ങള്‍ നടക്കുന്ന തീയതികളുടെയും ടീമുകളുടെയും കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.

കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ്‍ തയ്യാറെടുപ്പുകള്‍ കഴിഞ്ഞമാസം പകുതിയോടെ ആരംഭിച്ചിരുന്നു. കഴിഞ്ഞയാഴ്ച സീസണിലെ ആദ്യ പരിശീലന മത്സരത്തില്‍ മഹാരാജാസ് കോളേജുമായി കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടിയിരുന്നു. മറുപടിയില്ലാത്ത എട്ടുഗോള്‍ വിജയമാണ് ഈ കളിയില്‍ മഞ്ഞപ്പട നേടിയത്. മലയാളി താരങ്ങളായ രാഹുല്‍ കെപി, ബിജോയ് വര്‍ഗീസ്, ബിദ്യാസാഗര്‍ സിഗ് എന്നിവര്‍ മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ അഡ്രിയാന്‍ ലൂണയുടെയും, ദിമിതിയോസ് ഡയമാന്റകോസിന്റെയും വകയായിരുന്നു ശേഷിക്കുന്ന ഗോളുകള്‍.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

കാസർഗോഡ് ജില്ലയിൽ നേരിയ ഭൂചലനം

കാസർഗോഡ്: കാസർഗോഡ് വെള്ളരിക്കുണ്ട് താലൂക്കിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ,...

അച്ഛൻ ഡ്രൈവർ മകൾ കണ്ടക്ടർ യാത്രക്കാരനായി കേന്ദ്രമന്ത്രി സുരേഷ്ഗോപിയും

തൃശൂർ: അച്ഛൻ ഡ്രൈവറായും മകൾ കണ്ടക്ടറായും ജോലി ചെയ്യുന്ന ബസിൽ യാത്രക്കാരനായി...

ഗൂഗിൾപേയും ക്യുആർ കോഡുമടക്കം ഭിക്ഷയെടുക്കൽ; ലഭിക്കുന്ന പണം നേരെ സ്പോൺസർമാരുടെ അക്കൗണ്ടുകളിൽ ! ലക്ഷ്മിയും സരസ്വതിയും ഡിജിറ്റൽ’ ഭിക്ഷാടന’ത്തിനിറങ്ങിയത് ഇങ്ങനെ:

പണമിടപാടുകൾ ഡിജിറ്റലായതോടെ ചുവടുമാറ്റി ഭിക്ഷക്കാരും. കാർഡുകൾ വിതരണം ചെയ്തും കൈനീട്ടിയും പാട്ടുപാടിയുമൊക്കെ...

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം; ഷൂട്ടിങ് സംഘം സഞ്ചരിച്ച ട്രാവലർ തകർത്തു

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം. പടയപ്പയാണ് ഇത്തവണയും ആക്രമണം അഴിച്ചുവിട്ടത്....

തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങുമെന്ന് അറിയിപ്പ്. സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട്...

Related Articles

Popular Categories

spot_imgspot_img