മദ്യപിച്ചെത്തി, വരൻ ലക്കുകെട്ട് മണ്ഡപത്തിൽ കുഴഞ്ഞ് വീണു; വിവാഹം കഴിക്കാൻ പറ്റില്ലെന്ന് തറപ്പിച്ച് പറഞ്ഞ് വധു വിവാഹവേദിയിൽ നിന്ന് ഇറങ്ങിപോയി

ലക്നൗ : അമിതമായി മദ്യപിച്ച് ലക്കുകെട്ട വരൻ മാലയിടുന്നതിന് മുമ്പ് വിവാഹമണ്ഡപത്തിൽ കുഴഞ്ഞുവീണു. ഇതോടെ ക്ഷുഭിതയായ വധു വിവാഹവേദിയിൽ നിന്ന് ഇറങ്ങിപോയി. ബിഹാറിലെ ബെഗുസാരായിയിലാണ് സംഭവം. മഹാതോയുടെ മകളും, കാസിർ ഭുള്ളയുടെ മകനുമായുള്ള വിവാഹം സാൽപൂർ ഗ്രാമത്തിൽ വച്ചാണ് തീരുമാനിച്ചത്. എന്നാൽ, വരൻ അമിതമായി മദ്യപിച്ചാണ് മണ്ഡപത്തിലെത്തിയത്. പെൺകുട്ടിയുടെ കഴുത്തിൽ മാല ഇടുന്നതിനിടെ ലക്കു കെട്ട് വരൻ താഴെ വീഴുകയായിരുന്നു . ഇത് കണ്ട് പ്രകോപിതയായ വധു വിവാഹം വേണ്ടെന്ന് വച്ച് മണ്ഡപത്തിൽ നിന്ന് ഇറങ്ങി പോയി. … Continue reading മദ്യപിച്ചെത്തി, വരൻ ലക്കുകെട്ട് മണ്ഡപത്തിൽ കുഴഞ്ഞ് വീണു; വിവാഹം കഴിക്കാൻ പറ്റില്ലെന്ന് തറപ്പിച്ച് പറഞ്ഞ് വധു വിവാഹവേദിയിൽ നിന്ന് ഇറങ്ങിപോയി