കൊച്ചിയിൽ വീടുകൾക്കും നാട്ടുകാർക്കും നേരെ മദ്യപരുടെ ആക്രമണം; ചെടിച്ചട്ടികൾ അടിച്ചു പൊട്ടിച്ചു

കൊച്ചിയിൽ വീടുകൾക്കും നാട്ടുകാർക്കും നേരെ മദ്യപരുടെ ആക്രമണം. കണ്ണമാലി കാട്ടിപ്പറമ്പിൽ പൊതുസ്ഥലത്തിരുന്ന് യുവാക്കൾ മദ്യപിക്കുന്നത് നാട്ടുകാർ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. യുവാക്കൾ അടുത്തുള്ള വീടുകളിലെ പൂച്ചെട്ടികൾ അടക്കം പൊട്ടിച്ചു. പൊലീസെത്തി ഇരുവരേയും സ്റ്റേഷനിലേക്ക് മാറ്റാൻ ശ്രമിച്ചതോടെ ഒരാൾ റോഡിൽ കിടന്നു. ഇതിനിടെ, നാട്ടുകാർക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി. ഇയാളെ എഴുന്നേൽപ്പിക്കാനുള്ള ശ്രമം സംഘർഷത്തിൽ കകലാശിക്കുകയായിരുന്നു. ഒടുവിൽ നാട്ടുകാരുടെ കൂടി സഹകരണത്തോടെ ഇരുവരേയും സ്റ്റേഷനിലേക്ക് കൊണ്ടു പോയി. . യുവാക്കളുടെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് … Continue reading കൊച്ചിയിൽ വീടുകൾക്കും നാട്ടുകാർക്കും നേരെ മദ്യപരുടെ ആക്രമണം; ചെടിച്ചട്ടികൾ അടിച്ചു പൊട്ടിച്ചു