33 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയത് കേരള പുട്ടുപൊടി എന്ന വ്യാജേന, അറസ്റ്റ്

കേരള പുട്ടുപൊടി, റവ എന്ന വ്യാജേന പ്രമുഖ ബ്രാൻഡുകളുടെ പാക്കറ്റുകളിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി.തൂത്തുക്കുടി കടലിൽ ബോട്ടിൽ നിന്നാണ് കടത്താൻ ശ്രമിച്ച 30 കിലോ ഹഷീഷ് പിടികൂടിയത്. മാലദ്വീപിലേക്ക് കടത്താൻ ശ്രമിച്ച 33 കോടി രൂപയുടെ ലഹരിമരുന്നാണു പിടികൂടിയതെന്ന്ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അധികൃതർ അറിയിച്ചു. ബോട്ടിൽ ഉണ്ടായിരുന്ന ഇന്തൊനീഷ്യ സ്വദേശികൾ അടക്കം 9 പേരെ അറസ്റ്റ് ചെയ്തു. മറ്റൊരു ഓർഗാനിക് ബ്രാൻഡിന്റെ കവറുകളും ഇതിനൊപ്പം ഉപയോഗിച്ചിട്ടുണ്ട്. ഇടുക്കിയിൽ അനധികൃതമായി കടത്തിയ സ്ഫോടക വസ്തുക്കൾ പിടികൂടി … Continue reading 33 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയത് കേരള പുട്ടുപൊടി എന്ന വ്യാജേന, അറസ്റ്റ്