കൊച്ചിയില്‍ പൊലീസിന് നേരെ ലഹരിമാഫിയ സംഘാംഗത്തിന്റെ ആക്രമണം; കടന്ന പ്രതിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി

പൊലീസിന് നേരെ ലഹരിമാഫിയ സംഘാംഗത്തിന്റെ ആക്രമണം. കൊച്ചിയില്‍ സംഭവം. സംഭവത്തിൽ തൃശൂര്‍ വടൂക്കര സ്വദേശി മുഹമ്മദ് ജാഷിറാണ് ആക്രമിച്ചത്. ആക്രമിച്ച് കടന്ന പ്രതിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. എംഡിഎംഎയുമായി കൊച്ചിയിലെ ലഹരിറാക്കറ്റിലെ മുഖ്യകണ്ണികളാണ് ഇവരെന്ന് പൊലീസ് പറയുന്നു. പാലാരിവട്ടം സ്വദേശി വിഷ്ണുവും പിടിയിലായി.