എഐ സാങ്കേതികതയിലൂടെ മലയാളി താരങ്ങള്‍ ഹോളിവുഡ് നടന്മാരാകുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡ്. അത്തരത്തില്‍ ഒരു ഫാന്‍ മെയ്ഡ് ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടി ദ്രോണാചാര്യരായാല്‍ എങ്ങനെയിരിക്കും? ഈ ഫാന്‍ മെയ്ഡ് ചിത്രം കണ്ടാല്‍ മതി. ജീവസ്സുറ്റ മമ്മൂട്ടിയുടെ ദ്രോണാചാര്യര്‍ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍.
നിരവധി പേരാണ് ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ഇങ്ങനെയൊക്കെയുള്ള കണ്‍സപ്റ്റ് എന്തുകൊണ്ടാണ് മലയാളത്തില്‍ വരാത്തത്?, ആ കണ്ണില്ലേ തീ.. ഇതുപോലെ തന്നെ സ്‌ക്രീനില്‍ കിട്ടും. അതാണ് മമ്മൂക്ക,’ എന്നിങ്ങനെയാണ് പ്രതികരണങ്ങള്‍.
‘ബസൂക്ക’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മമ്മൂട്ടി. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്നത്. ഇതിന് ശേഷം എം ടി വാസുദേവന്‍ നായരുടെ 10 കഥകളില്‍ നിന്നൊരുങ്ങുന്ന ആന്തോളജിയില്‍ ഒന്നായ ‘കടുഗണ്ണാവ- ഒരു യാത്രക്കുറിപ്പ്’ എന്ന ചിത്രം, ജ്യോതികയും മമ്മൂട്ടിയും ഒന്നിക്കുന്ന ‘കാതല്‍: ദ കോര്‍’ എന്നിവയാണ് മമ്മൂട്ടിയുടെ മറ്റ് ചിത്രങ്ങള്‍.