നിലമ്പൂരിൽ എൽഡിഎഫ് സ്വതന്ത്രൻ! വരുന്നത് ജനകീയൻ തന്നെ…മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന് ഡോ. ഷിനാസ് ബാബു

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനെ മത്സരിപ്പിക്കാൻ നീക്കവുമായി ഇടതുമുന്നണി. ജനകീയത കണക്കിലെടുത്ത് നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പരിഗണനയിലെന്നാണ് വിവരം. ഷിനാസുമായി എൽഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചപ്പോൾ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ചതായാണ് വിവരം. ആദിവാസി മേഖലയിൽ ഉൾപ്പെടെ സാമൂഹിക പ്രവർത്തനത്തിൽ ഷിനാസ് സജീവമാണ്. നാളെ രാവിലെ 10 മണിയോടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. ഈ യോഗത്തിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് അന്തിമ ധാരണയാകുമെന്ന് നേതാക്കൾ പറഞ്ഞു. നാളെ ഉച്ചയ്ക്ക് ശേഷം 3.30ന് … Continue reading നിലമ്പൂരിൽ എൽഡിഎഫ് സ്വതന്ത്രൻ! വരുന്നത് ജനകീയൻ തന്നെ…മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന് ഡോ. ഷിനാസ് ബാബു