പുതുപ്പള്ളി: എന്റെ അപ്പയെ ഒരു വിവാദങ്ങളിലേക്കും വലിച്ചിഴയ്ക്കാന്‍ താത്പര്യമില്ലെന്ന് ചാണ്ടി ഉമ്മന്‍. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിപിഎം ഉയര്‍ത്തുന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതു പുതിയ തിരഞ്ഞെടുപ്പാണ്, എല്ലാം ജനങ്ങള്‍ തിരുമാനിക്കും. മത്സരം അതിന്റെ ഗൗരവത്തില്‍ കാണും. വിവാദങ്ങളില്‍ താത്പര്യമില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
”എന്റെ അപ്പ മരിച്ചിട്ട് ഇത്ര ദിവസങ്ങള്‍ ആകുന്നതേയുള്ളു. ചടങ്ങുകള്‍ ഇപ്പോഴും നടക്കുകയാണ്. നമ്മളെ സംബന്ധിച്ച് ഒരു തിരഞ്ഞെടുപ്പ് വന്നുവെന്നത് യാഥാര്‍ഥ്യമാണ്. തിരഞ്ഞെടുപ്പിന് അതിന്റേതായ രീതികളും മാര്‍ഗങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ ഞാനൊരു വിവാദത്തിലേക്കും എന്റെ അപ്പയെ വലിച്ചിഴയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അതിനെക്കുറിച്ചൊന്നും പ്രതികരിക്കാനില്ല. എല്ലാവര്‍ക്കും അവരുടേതായ വിശ്വാസങ്ങളുണ്ട്. അതാണ്, അവരുമുന്നോട്ടു പോകട്ടെ. അവരവരുടെ രീതി അനുസരിച്ച് ഓരോരുത്തരും പെരുമാറട്ടെ”- ചാണ്ടി ഉമ്മന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുന്ന ജെയ്ക് സി തോമസ് പുതുപ്പള്ളിക്ക് ഒരു പുണ്യാളനേ ഉള്ളു, അതു കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ബിജെപിക്കാര്‍ക്കും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരു പുണ്യാളനേയുള്ളു. അതു വിശുദ്ധ ഗീവര്‍ഗീസ് സഹദായാണ്. മറിച്ചൊരു അഭിപ്രായമുണ്ടെങ്കില്‍ അവര്‍ പറയട്ടെ എന്ന് പ്രതികരിച്ചിരുന്നു. ജെയ്ക് സി. തോമസിന്റെ സ്ഥാനാര്‍ഥിത്വം ശനിയാഴ്ച കോട്ടയത്ത് ജില്ലാ കമ്മിറ്റിക്ക് ശേഷമാകും പ്രഖ്യാപിക്കുക.