News4media TOP NEWS
എരുമേലിയിൽ എ.ടി.എം. കൗണ്ടർ തകർത്ത് കാട്ടുപന്നി; പണം എടുക്കാൻ എത്തിയയാൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു: വീഡിയോ കാണാം ഇന്ന് നിശ​ബ്ദ പ്രചാരണം; വയനാടും ചേലക്കരയും നാളെ പോളിം​ഗ് ബൂത്തിലേക്ക് നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം ഒരുക്കാമെന്ന് വാഗ്ദാനം; ഗള്‍ഫ് മലയാളികളില്‍ നിന്ന് തട്ടിയത് ലക്ഷങ്ങൾ, കൊച്ചി സ്വദേശി പിടിയില്‍ ഐഎഎസ് ഉദ്യോഗസ്ഥർ കെ.ഗോപാലകൃഷ്ണനും എൻ.പ്രശാന്തിനും സസ്പെൻഷൻ; കേരളത്തിലെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന് പിന്നാലെ

പനിയെ നിസ്സാരമായി കാണരുത്: വീണാ ജോര്‍ജ്

പനിയെ നിസ്സാരമായി കാണരുത്: വീണാ ജോര്‍ജ്
June 20, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇപ്പോഴത്തെ പനിയെ നിസ്സാരമായി കാണരുതെന്ന് വീണാ ജോര്‍ജ് പറഞ്ഞു. സ്വയം ചികിത്സ പാടില്ല. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടതാണ്. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പുവരുത്തണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിങ് സെല്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. വെക്ടര്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ആശുപത്രിയില്‍ നിന്ന് രോഗം പകരാതിരിക്കാനുള്ള നടപടി ആവശ്യമാണ്. തദ്ദേശസ്ഥാപന പ്രതിനിധികളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഒഴിവുള്ള തസ്തികകളില്‍ മുഴുവന്‍ നിയമനം നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ഇന്‍ഫ്ളുവന്‍സ പ്രതിരോധത്തിന് പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ മാസ്‌ക് വയ്ക്കുന്നതാണ് അഭികാമ്യമെന്ന് മന്ത്രി പറഞ്ഞു. പനിയുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്. എലിപ്പനി പ്രത്യേകം ശ്രദ്ധിക്കണം. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

ഡെങ്കിപ്പനി വ്യാപനം തടയാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉറവിട നശീകരണം ശക്തമാക്കണം. ആശുപത്രികളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. വീടും പരിസരവും ആഴ്ചയിലൊരിക്കല്‍ ശുചിയാക്കുന്നതുവഴി കൊതുകിന്റെ സാന്ദ്രത കുറക്കാനും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങളെ കുറക്കാനും കഴിയുമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

 

Related Articles
News4media
  • Kerala
  • News
  • Pravasi

കടൽകടന്നെത്തിയത് 20 വർഷം മുമ്പ്; അർബുദം നാവി​ന്റെ പകുതിമുറിച്ചെടുത്തു; തളരാതെ വീണ്ടും ജോലിക്ക് ഇറങ്ങ...

News4media
  • Kerala
  • News

കൂറുമാറാൻ കോഴ; തോമസ് കെ തോമസിന് ക്ലീന്‍ചിറ്റ്; നാലംഗ കമ്മീഷൻ റിപ്പോര്‍ട്ട് നല്‍കി; ഇനി തോമസിനെ മന്ത്...

News4media
  • Editors Choice
  • Kerala
  • News

കേരളത്തിൽ മദ്യശാലകളിൽ നിന്ന് മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 ആക്കണം; മദ്യം വാങ്ങുന്നവരുടെ പ്...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]