പാർട്ടിയെ ഇനിയും വെട്ടിലാക്കരുത്; ശശി തരൂരിന് അന്ത്യശാസനം നൽകി ഹൈക്കമാൻഡ്

ന്യൂഡൽഹി: ശശി തരൂര്‍ എംപിയ്ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന പാടില്ലെന്നാണ് തരൂരിന് നല്‍കിയിരിക്കുന്ന അന്ത്യശാസനം. ഓപ്പറേഷന്‍ സിന്ദൂറിനെ പറ്റി വിശദീകരിക്കാന്‍ വിദേശത്ത് പോയി തിരിച്ചെത്തിയിട്ടും തരൂരിനെ കാണാന്‍ ഇതുവരെ ഹൈക്കമാന്‍ഡ് തയ്യാറായിട്ടില്ല. എന്നാൽവിദേശ രാജ്യങ്ങളുമായി ആശയവിനിമയത്തിന് രൂപീകരിക്കുന്ന സമിതിയില്‍ ശശി തരൂരിന് മുഖ്യ പങ്കാളിത്തം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം. അതേസമയം ശശി തരൂരിനെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം പിന്തുണയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിക്കാനായാണ് ശശി തരൂര്‍ എംപിയുടെ … Continue reading പാർട്ടിയെ ഇനിയും വെട്ടിലാക്കരുത്; ശശി തരൂരിന് അന്ത്യശാസനം നൽകി ഹൈക്കമാൻഡ്