കൊച്ചി: ദേശീയ ഡോക്ടര്‍മാരുടെ ദിനമായ ഇന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് മര്‍ദ്ദനം. വനിതാ ഡോക്ടര്‍ അടക്കം രണ്ട് പേര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മട്ടാഞ്ചേരി സ്വദേശികളായ ജോസ്നില്‍, റോബിന്‍ റോഷന്‍ എന്നീ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കുമെതിരായ അതിക്രമം തടയുന്നതിനുള്ള മൂന്നും നാലും വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ 1.30 യോടെ ജനറല്‍ ആശുപത്രി ക്യാന്റീന് സമീപം വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദനമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.