പ്രശസ്ത സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.(Director Shyam Benegal passed away) വൃക്കരോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. 18 തവണ ദേശീയ പുരസ്കാരത്തിന് അര്‍ഹനായ ശ്യാം ബെനഗലിനെ 2005ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നൽകി രാജ്യം ആദരിച്ചു. അങ്കുർ, നിഷാന്ത് , മന്തൻ , ജുനൂൻ , ആരോഹൻ , തുടങ്ങിയവയാണ് അദേഹത്തിന്റെ പ്രധാനപ്പെട്ട ചിത്രങ്ങള്‍.