ബുധനാഴ്ച രാത്രി അണഞ്ഞ ആഴിയിൽ വീണ്ടും അഗ്നി പകർന്നത് വ്യാഴാഴ്ച രാവിലെ; ശബരിമലയിലെ ആഴി അണഞ്ഞതായി ഭക്തർ; നെയ്‌ത്തേങ്ങകള്‍ കരാറുകാര്‍ വാരി മാറ്റിയെന്നും പരാതി

പത്തനംതിട്ട: ശബരിമല സന്നിധാനത്തുള്ള ആഴി അണഞ്ഞതായി ഭക്തരുടെ പരാതി. ബുധനാഴ്ച രാത്രിയാണ് ആഴി അണഞ്ഞത്. എന്നാൽ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് വീണ്ടും കത്തിച്ചത്. ആഴി അണഞ്ഞ ശേഷം വീണ നെയ്‌ത്തേങ്ങകള്‍ കരാറുകാര്‍ വാരി മാറ്റിയെന്നും ഭക്തർ പരാതിപ്പെട്ടു.(Devotees complained that Sabarimala aazhi was extinguished) ദേവസ്വം ബോര്‍ഡിന്റേയും ഉത്തരവാദിത്തപ്പെട്ടവരുടേയും അനാസ്ഥയാണിതെന്ന് ഭക്തര്‍ ചൂണ്ടിക്കാട്ടി. മാസപൂജയ്ക്കായി തുറക്കുമ്പോള്‍ മേല്‍ശാന്തി കത്തിക്കുന്ന അഗ്‌നി നടയടക്കുന്നതുവരെ കത്തിനില്‍ക്കും. ആഴി അണഞ്ഞത് മാനസിക വിഷമമുണ്ടാക്കുമെന്നും ഭക്തര്‍ പരാതിപ്പെട്ടു. അതേസമയം ഭക്തരുടെ … Continue reading ബുധനാഴ്ച രാത്രി അണഞ്ഞ ആഴിയിൽ വീണ്ടും അഗ്നി പകർന്നത് വ്യാഴാഴ്ച രാവിലെ; ശബരിമലയിലെ ആഴി അണഞ്ഞതായി ഭക്തർ; നെയ്‌ത്തേങ്ങകള്‍ കരാറുകാര്‍ വാരി മാറ്റിയെന്നും പരാതി